.

ഇലഞ്ഞി : സെന്റ്. ഫിലോമിനാസ് പബ്ലിക് സ്കൂൾ, ജൂനിയർ കോളേജിൽ നടന്ന പ്രവേശനോത്സവവും സ്കൂൾ വർഷാരംഭവും ഫാ. കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഉദ്‌ഘാടനം ചെയ്തു.

ഇലഞ്ഞി : വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം ഈശ്വര ജ്ഞാനം ആണെന്നും പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജ്ഞാനമാണ് ഒരുവനെ വലിയവൻ ആക്കുന്നതെന്നും ഫാ. കുര്യാക്കോസ് കോറെപ്പിസ്കോപ്പ. സെന്റ്. ഫിലോമിനാസ് പബ്ലിക് സ്കൂൾ, ജൂനിയർ കോളേജിൽ നടന്ന പ്രവേശനോത്സവവും സ്കൂൾ വർഷാരംഭവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കോർഎപ്പിസ്കോപ്പ.ചടങ്ങിൽ ഫാ. ഡോ. ജോൺ എർണിയാകുളത്തിൽ അധ്യക്ഷത വഹിച്ചു . പാമ്പാക്കുട ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ, ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ് , പി ടി എ പ്രസിഡന്റ്‌ ജിമ്മി ചാക്കപ്പൻ, മാത്യു പീറ്റർ , ആൽഫി അജി , ക്രിസ് ജോർജ് റെയിൻ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | June 2, 2023, 1:01 a.m. | Elanji