.

ഇലഞ്ഞി : കൈരളി പുലയർ മഹാസഭ സംഘടിപ്പിച്ച പഠനോപകരണ വിതരണവും ശാഖാ യോഗവും സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മാജി സന്തോഷ് നിർവ്വഹിച്ചു.

ഇലഞ്ഞി : കൈരളി പുലയർ മഹാസഭ ഇലഞ്ഞി ശാഖപഠനോപകരണ വിതരണവും ശാഖയോഗവും ശാഖ പ്രസിഡന്റ് കെ പി കുട്ടപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മാജി സന്തോഷ് നിർവ്വഹിച്ചു. സംസ്ഥാന മഹിളാ ഫെഡറഷൻ പ്രസിഡന്റ് രാഗിണി കെവി, സംസ്ഥാന കമ്മറ്റി അംഗം എം കെ ശശി, ജില്ലാ കമ്മറ്റി അംഗം എം സി ഹരിദാസ്, യൂണിയൻ പ്രസിഡന്റ് കെ കെ ബാബു, തുളസി റാണി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | June 11, 2023, 11:40 p.m. | Elanji