.

ഇലഞ്ഞി : കത്തോലിക്ക കോൺഗ്രസിന്റെ 105-ാം വാർഷീക സമ്മേളനം ഫൊറാന പള്ളിയിൽ ഫാ. ജോസഫ് ഇടത്തും പറമ്പിൽ ഉദ്‌ഘാടനം ചെയ്തു.

ഇലഞ്ഞി : കേരളത്തിന്റെ നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ എ കെ സി സി, മുൻ കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ്‌. കത്തോലിക്ക കോൺഗ്രസിന്റെ 105-ാം സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇലഞ്ഞി ഫൊറോന പള്ളിയിൽ നടന്ന സമ്മേളനം വെരി. റവ. ഫാ.ജോസഫ് ഇടത്തും പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യഷത വഹിച്ച യോഗത്തിൽ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ എ കെ സി സി പാലാ രൂപത ഡയറക്ടർ, രാജീവ് കൊച്ചുപറമ്പിൽ, ജോസ് വട്ടുകുളം എ കെ സി സി പാലാരൂപത സെക്രട്ടറി, സാജു അലക്സ് , അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ആൻസമ്മ സാബു , സാബു പൂണ്ടിക്കുളം, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, ബേബി ആലുങ്കൽ, ഫ്രാൻസീസ് കരിമ്പാനി, ജോസ് ജോസഫ് മലയിൽ, ജയിംസ് കുറ്റിക്കോട്ടയിൽ, ജോസഫ് നരിക്കുന്നേൽ, ബെന്നി കൊഴുപ്പംകുറ്റി, എഡ്വവിൻ പാമ്പാറ തുടങ്ങിയവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ഷാജി പീറ്റർ എ കെ സി സി ഇലഞ്ഞി യൂണിറ്റ് പ്രസിഡന്റ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | May 1, 2023, 1:36 a.m. | Elanji