.

ഇലഞ്ഞി : ഗ്രാമപഞ്ചായത്തിലേ വിവിധ സ്കൂളുകളിലെ പ്രവേശനോത്സവം നടന്നു.

ഇലഞ്ഞി : പഞ്ചായത്തുതല പ്രവേശനോത്സവം സെന്റ്. പീറ്റേഴ്സ് എൽ പി സ്കൂളിൽ വെച്ചു പള്ളി സഹ വികാരി പോൾ കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ പ്രീതി അനിൽ ഉദ്‌ഘാടനം ചെയ്തു. ഗവണ്മെന്റ് എൽ പി സ്കൂൾ, സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ, ടെക്‌നികൽ ഹൈസ്കൂൾ, ആലപുരം ഗവ എൽ പി സ്കൂൾ, മുത്തോലപുരം സെന്റ്. പോൾസ് എൽ പി സ്കൂൾ, മുത്തോലപുരം സെൻറ്. പോൾസ് ഹൈസ്കൂൾ, ജോസ്ഗിരി സെന്റ്. ജോർജ് എൽ പി സ്കൂൾ, കൂരു സെൻറ്. സേവിയേഴ്‌സ് എൽ പി സ്കൂൾ,സെന്റ്. ഫിലോമിനാസ് ജൂനിയർ പബ്ലിക് കോളജ് എന്നിവിടങ്ങളിൽ വിവിധ കലാപരിപാടികളോടെ പ്രവേശനോത്സവം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി ജോസഫ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മാജി സന്തോഷ്‌, പാമ്പാക്കൂട ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഡോജിൻ ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി എബ്രഹാം, ജോർജ് ചമ്പമല, ജയശ്രീ സനൽ, സന്തോഷ്‌ കോരപ്പിള്ള, സെന്റ്. പീറ്റേഴ്സ് ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഫാ. ജോസഫ് ഇടതിനാൽ, പാലാ രൂപത കോർപറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് പുല്ലുകാല, മുത്തോലപുരം സ്കൂൾ മാനേജർ ഫാ. എബ്രഹാം കുപ്പപ്പുഴക്കൽ, സെൻറ്, ജോർജ് എൽ പി സ്കൂൾ മാനേജർ ഫാ. ജോസഫ് കാപ്പിൽ തുടങ്ങിയവർ ചടങ്ങുകളിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | June 2, 2023, 1:39 a.m. | Elanji