.

ഇലഞ്ഞി : ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സി. മേരി ബനീഞ്ഞാ സ്മാരക പബ്ളിക് ലൈബ്രറിയിൽ സി. മേരി ബനീഞ്ഞാ അനുസ്മരണം നടത്തി.

ഇലഞ്ഞി : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്തോഷ് കോരപ്പിള്ള സ്വാഗതം ആശംസിച്ചു. പ്രശസ്ത സാഹിത്യകാരൻ ബാബുരാജ് കളമ്പൂർ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ബനീഞ്ഞാമ്മ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അന്നമ്മ ആൻഡ്രൂസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം മാജി സന്തോഷ് , ബനീഞ്ഞാമ്മ സ്മാരക സമിതി സെക്രട്ടറി എൻ.വി. കുര്യൻ എന്നിവർ പ്രസംഗിച്ചു. വായനശാലയുടെ ഭാവി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് സാഹിത്യ സാംസ്കാരിക പ്രവർത്തകരെ ഉൾക്കൊള്ളിച്ച് കമ്മിറ്റി രൂപീകരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | May 27, 2023, 11:36 p.m. | Elanji