.

#Aluva

#indian national congress

#covid vaccine

വാക്സിൻ വിതരണത്തിലെ അപാകത.. ആലുവയിൽ കോൺ​ഗ്രസ് പ്രതിഷേധം

കോവിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സിൻ നൽകുക , കേന്ദ്ര ഗവൺമെൻ്റ് നീതിപാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ആലുവ ജില്ലാ ആശുപത്രിയുടെ മുന്നിൽ നടന്ന പ്രതിഷേധ സമരം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഫാസിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ആലുവ നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ആനന്ദ് ജോർജ്, പി.പി. ജയിംസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അജ്മൽ കാമ്പായി, ബാബു കുളങ്ങര എന്നിവർ നേതൃത്വം നൽകി.

LifeKochi Web Desk | June 3, 2021, 8:58 p.m. | Aluva