.

#piravom news

ജാലിയൻ വാലാബാഗ് അനുസ്മരണം നടത്തി

ജാലിയൻ വാലാബാഗ് അനുസ്മരണത്തിന്റെ ഭാഗമായി എൻ.സി.സി. കോട്ടയം ഗ്രൂപ്പിൻ്റെയും നാഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി പിറവത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പിറവം അമർ ജവാൻ സ്മാരക പരിസരത്ത് വച്ച് പ്ലാസ്റ്റിക് വിമുക്ത സന്ദേശം നൽകുന്ന റാലിയും പൊതുസമ്മേളനവും നടത്തി. എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എൻ.വി. സുനിൽകുമാർ എൻ.സി.സി. കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കുകയും ചെയ്തു.

LifeKochi Web Desk | April 16, 2021, 6:30 p.m. | Piravom