.

#Vytila

#CPI(M)

കെ.കെ.ശിവൻ കുടുംബ സഹായ ഫണ്ട് കൈമാറി

സിപിഎം വൈറ്റില ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.കെ.ശിവൻ കുടുംബ സഹായ ഫണ്ട് സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ കുടുംബാംഗൾക്ക് കൈമാറി. ഏരിയാ സെക്രട്ടറി അഡ്വ.കെ. ഡി. വിൻസെൻ്റിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മെമ്പർ ഫോസ്റ്റിൻ ജോസഫ്, കൊച്ചിൻ കോർപ്പറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു, മുൻ ഡെപ്യൂട്ടി മേയർ സി.കെ. മണിശങ്കർ, സിപിഎം ഏരിയ സെക്രട്ടറി അഡ്വ. കെ ഡി.വിൻസെന്റ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലഭിച്ച സഹായത്തിന് കെ.കെ. ശിവന്റെ മകൻ വിവേക് നന്ദി പറഞ്ഞു.

LifeKochi Web Desk | July 22, 2021, 10:54 p.m. | Vyttila