.

കാലടി : MLA നിയമ ലംഘനം നടത്തി എന്നാരോപിച്ച് LDF ന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടന്നു.

കാലടി : MLA നിയമ ലംഘനം നടത്തി എന്നാരോപിച്ച് LDF അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ നിന്നും മറ്റൂരിലേയ്ക്ക് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. CPIM ജില്ല സെക്രട്ടറി CN മോഹനൻ ഉദ്ഘാടനം ചെയ്തു. CPI സെക്രട്ടറി മുകേഷ് വാര്യർ അദ്ധ്യഷത വഹിച്ചു. CPIM മുൻ ജില്ല കമ്മറ്റി അംഗം PJ വർഗ്ഗീസ്, CPIM ഏരിയ സെക്രട്ടറി KK ഷിബു, മുൻ മന്ത്രി ജോസ് തെറ്റയിൽ, മാത്യൂസ് കോലഞ്ചേരി കേരള കോൺഗ്രസ് (എസ് ) സംസ്ഥാന സെക്രട്ടറി, മാർട്ടിൻ ബി മുണ്ടാടൻ കേരള കോൺഗ്രസ് (എം ) സെക്രട്ടറി, ജോണി തോട്ടങ്കര NCP സംസ്ഥാന കമ്മറ്റി അംഗം, ജെയ്സൻ പാനിക്കുളങ്ങര എൽജെഡി ജില്ല സെക്രട്ടറി, എം ടി വർഗ്ഗീസ് CPIM ഏരിയ കമ്മറ്റി അംഗം എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 25, 2023, 11:36 p.m. | Kalady