.

കാലടി : സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ ഡെന്റൽ കെയർ യൂണിറ്റ്.

കാലടി : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടിയുടെ ഡിവിഷൻ ഫണ്ടിൽ നിന്നും 20 ലക്ഷവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി ജിജോയുടെ ഡിവിഷൻ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയും മുടക്കി കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പണി പൂർത്തികരിച്ച ഡെന്റൽ കെയർ യൂണിറ്റിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം ഒ ജോർജ് അദ്ധ്യഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, മെഡിക്കൽ ഓഫീസർ ഡോ. നസീമ നജീബിന് താക്കോൽ കൈമാറി. സരിത സുനിൽ ചാലായ്ക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ഡോ. നസീമ നജീബ് മെഡിക്കൽ ഓഫീസർ, സിജോ ചൊവ്വരാൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 1, 2023, 12:35 a.m. | Kalady