.

കാലടി : ലയൺസ് ക്ലബ്ബ് മാണിക്യമംഗലം ഗവ: LP സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കാലടി : ലയൺസ് ക്ലബ്ബ് 2023 - 24 സാമ്പത്തിക വർഷത്തിൽ 40 ലക്ഷം രൂപയുടെ വിവിധ സേവന പദ്ധതികൾ നടപ്പിലാക്കുന്നു. സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് മാണിക്യമംഗലം ഗവ. LP സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് ഗവർണർ ഡോ. ബീന രവികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കാലടി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ ഡി തോമസ് അദ്ധ്യഷത വഹിച്ചു. വിജി കെ ബി ലയൺസ് ക്ലബ്ബ് സെക്രട്ടറി, സജി പി സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 21, 2023, 7 p.m. | Kalady