.

കാലടി : ലയൺസ് ക്ലബ്ബിന്റെ "പാഥേയം" പദ്ധതിയ്ക്ക് തുടക്കമായ്.

കാലടി : മറ്റൂർ ഗവൺമെന്റ് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ദിവസവും ഉച്ചയ്ക്ക് പൊതിച്ചോർ നൽകുന്ന വിശപ്പ് രഹിത പദ്ധതിയുടെ ചടങ്ങിൽ കാലടി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ ഡി തോമസ് അദ്ധ്യഷത വഹിച്ചു. ഡോ. ബീന രവികുമാർ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് ഗവർണർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർ സിജു കല്ലുങ്ങ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി ജിജോ, ശ്രീകുമാർ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് പ്രൊജക്ട് കോഡിനേറ്റർ, ഷാജി തോമസ് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് സെക്രട്ടറി, ഡോ. നസീമ നജീബ് മെഡിക്കൽ ഓഫീസർ, ജോഷി പതപ്പിള്ളി കാലടി ലയൺസ് ക്ലബ്ബ് ട്രഷറർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 22, 2023, 6:57 p.m. | Kalady