.

കാലടി : ലോക ഓസോൺ ദിനത്തിൽ മെഗാ ക്ലീൻ ഡ്രൈവും , ഫ്ളാഷ് മോബും നടന്നു.

കാലടി : ഗ്രാമ പഞ്ചായത്തും, കാലടി ശ്രീ ശങ്കര കോളേജ് NSS വാളണ്ടിയേഴ്സും , ഭൂമിത്രസേനാഗംങ്ങളും , ഹരിത കർമ്മസേനാ അംഗങ്ങളും ചേർന്ന് കാലടി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പ്രദേശങ്ങളിലെല്ലാം ക്ലീൻ ഡ്രൈവ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജൺ തോട്ടപ്പിള്ളി അദ്ധ്യഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി, വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ അമ്പളി ശ്രീകുമാർ , NSS വാളണ്ടിയേഴ്സ് കോർഡിനേറ്റർ അനൂപ്, പഞ്ചായത്ത് മെമ്പർമാരായ ശാന്ത ചാക്കോ, ബിനോയ് കൂരൻ, ശാന്ത ബിനു എന്നിവർ സംസാരിച്ചു. ഓസോൺ ദിന സന്ദേശങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് ശങ്കര കേളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും ജനശ്രദ്ധ ആകർഷിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | Sept. 16, 2023, 6:44 p.m. | Kalady