.

കാലടി : ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

കാലടി : പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻമ്പിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കാലടി KSEB ഓഫീസിന് സമീപത്ത് വെച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. KPCC പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ കള്ള കേസുകൾ ചമക്കുന്നതിനെതിരെ , ജനപ്രതിനിധികളുടെയും KSU വിദ്യാർത്ഥികളുടെ പേരിൽ രാഷ്ട്രീയ പകപോക്കൽ നടത്തുന്നതിനെതിരെയാണ് മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സെബി കിടങ്ങേൻ അദ്ധ്യഷത വഹിച്ചു. ടി സി സാജു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, കെ ബി സാബു DCC സെക്രട്ടറി, പോൾസൺ കാളാംപ്പറമ്പിൽ മണ്ഡലം പ്രസിഡന്റ് കോൺഗ്രസ്, മനോജ് മുല്ലശ്ശേരി DCC സെക്രട്ടറി, ഷൈജൻ തോട്ടപ്പിള്ളി കാലടി പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 31, 2023, 10:26 p.m. | Kalady