.

കാലടി : മറ്റുരിൽ വിവിധ പള്ളികളുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവും - പ്രതിഷേധ റാലിയും നടത്തി.

കാലടി : മറ്റൂർ സെന്റ്. ആന്റണീസ് പള്ളി, മറ്റൂർ സെന്റ. ജോർജ് യാക്കോബായ സുറിയാനി പള്ളി, മറ്റൂർ ടൗൺ സെന്റ്. മേരീസ് പള്ളിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നുമുള്ള ക്രൈസ്തവർ പങ്കെടുത്ത മണിപ്പൂർ കലാപത്തിനെതിരെയുള്ള പ്രതിഷേധ റാലി മരോട്ടിച്ചോട് മുതൽ മറ്റൂർ ജംഗ്ഷനിൽ വരെ നടന്നു. മറ്റുർ യാക്കോബായ പള്ളി അങ്കണത്തിൽ വെച്ച് നടന്ന ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനം സത്യദീപം ചീഫ് എഡിറ്റർ ഫാ. മാത്യു കിലുക്കൻ ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ്ബ് മഞ്ഞളി മറ്റൂർ സെന്റ്. ആന്റണീസ് പള്ളി വികാരി, ഫാ. എൽദോ ആലുക്കമറ്റൂർ സെന്റ്. ജോർജ് യാക്കോബായ സുറിയാനി ചർച്ച് വികാരി , ഫാ. ഏലിയാസ് ഐപ്പ് പാറയ്ക്ക, ഫാ. ജോയ് ചക്യേത്ത് വേങ്ങൂർ പള്ളി വികാരി, കെ ഐ പൗലോസ് മറ്റൂർ യാക്കോബയ പള്ളി മാനേജിങ് കമ്മറ്റി അംഗം എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | Aug. 8, 2023, 11:11 p.m. | Kalady