.

കളമശ്ശേരി : മുസ്ലിം ലീഗ് എറണാകുളം ജില്ലാ സമ്മേളനം ആരംഭിച്ചു.

കളമശ്ശേരി : ''ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം " എന്ന പ്രമേയവുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കി. കളമശ്ശേരി പത്തടിപ്പാലം'' മർഹൂം അബ്ദുല്ലാ ഹാജി അഹമ്മദ് സേഠ് നഗറിൽ ജില്ലാ പ്രസിഡൻ്റ് കെ.എം.അബ്ദുൾ മജീദ് പതാക ഉയർത്തി. പ്രതിനിധി സമ്മേളനത്തിൽ ചന്ദ്രിക മുൻ പത്രാധിപർ അഹമ്മദ് കുട്ടി ഉണ്ണിക്കുളം സമ്മേളന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹിമാൻ കല്ലായി, മുൻ മന്ത്രിമാരായ മഞ്ഞളാംകുഴി അലി എം.എൽ.എ., വി.കെ.ഇബ്രാഹിം കുഞ്ഞ്, മുൻ എം.എൽ.എ., ടി.എ.അഹമ്മദ് കബീർ എന്നിവർ പ്രസംഗിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് നിലവിലുള്ള ജില്ലാ കൗൺസിലിൻ്റെ സമാപനയോഗവും, ഉച്ചകഴിഞ്ഞ് 2 മണിക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗൺസിലും ചേരും. പുതിയ ജില്ലാ കമ്മിറ്റിയും, സംസ്ഥാന കൗൺസിൽ അംഗങ്ങളെയും യോഗം തെരഞ്ഞെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറകാട്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ജില്ലാ പ്രസിഡൻ്റ് കെ.എം. അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Feb. 17, 2023, 10:15 p.m. | Kalamassery