.

കളമശ്ശേരി : മെഡിക്കൽ കോളേജിൽ DYFI ഹൃദയപൂർവം പദ്ധതിയിലൂടെ ഇതുവരെ 27 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

കളമശ്ശേരി : 2017 ജൂലൈ 27ന് കളമശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പൊതിച്ചോർ വിതരണം ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ DYFI പ്രവത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഭാഗമായി 27 ലക്ഷം പേർക്ക് ലഭ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് സി എൻ മോഹനൻ സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ചടങ്ങിൽ ഗണേഷ് മോഹൻ സൂപ്രണ്ട് മെഡിക്കൽ കോളേജ് കളമശ്ശേരി, വിബിൻ ജോർജ് സിനിമ താരം എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ എ ആർ രഞ്ജിത്ത് സെക്രട്ടറി ജില്ലാ കമ്മറ്റി DYFI, എ ഡി സുജിൽ ചെയർമാൻ ഏലൂർ മുനിസിപ്പാലിറ്റി എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | April 12, 2023, 10:56 p.m. | Kalamassery