NEWS
.
കലൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കപ്പക്കൃഷിയും മത്സ്യ കൃഷിയും ആരംഭിച്ചു
കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഎം എളമക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കപ്പക്കൃഷിയും മത്സ്യ കൃഷിയും ആരംഭിച്ചു. സിപിഎം ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ പരിപാടി ഉദ്ഘാടനം ചെയ്തു. എളമക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ. സുനിൽ, ഏരിയാ കമ്മിറ്റി അംഗം ഷാഹുൽ ഹമീദ്, കർഷക സംഘം വില്ലേജ് സെക്രട്ടറി കെ.എൽ. ബിജു, കർഷക തൊഴിലാളി യൂണിയൻ എളമക്കര വില്ലേജ് പ്രസിഡന്റ് വി.എ. രാഘവൻ, സ്ഥലം ഉടമ അജിത് കുമാർ മേനോൻ എന്നിവർ പങ്കെടുത്തു.
LifeKochi Web Desk | Aug. 1, 2021, 3:29 p.m. | Kaloor