.

കലൂർ : ആനന്ദ ചന്ദ്രോദയം സഭ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ ദിവ്യ പഞ്ചലോഹ പ്രതിഷ്ഠാദിന മഹോത്സവം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

കലൂർ : ബ്രഹ്മ കലശപൂജയും തുടർന്ന് ബ്രഹ്മ കലശാഭിഷേകവും നടന്നു. ഭക്തി സാന്ദ്രമായി നടന്ന മഹാ ഗുരുപൂജയും പൂമൂടലും ഭക്തജനങ്ങൾക്ക് ആനന്ദാനുഭൂതിയായി. ഉച്ചയ്ക്കു പ്രസാദ ഊട്ട് നടന്നു. "വിദ്യ കൊണ്ട് പ്രബുദ്ധരാകുക" എന്ന ഗുരുവിന്റെ മഹാ സന്ദേശം ഉൾക്കൊണ്ട് സഭാ പ്രവർത്തക സമിതി വിദ്യാ വിജ്ഞാന പാത്ര പൂജയ്ക്ക് പ്രാരംഭം കുറിച്ചു . വിദ്യാർത്ഥികൾക്ക് വിദ്യാവിജയത്തിനും പരീക്ഷാർത്ഥികൾക്ക് പരീക്ഷാ വിജയത്തിനും ഉദ്യോഗാർത്ഥികൾക്ക് ഉദ്യോഗ ലഭ്യതയ്ക്കുമായി വിശേഷമായി നടത്തപ്പെടുന്ന വിദ്യാ വിജ്ഞാന പാത്ര പൂജ എല്ലാ ഞായറാഴ്ചയും ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. പ്രതിഷ്ഠാദിന മഹോത്സവാശംസകളോടെ വിദ്യാ വിജ്ഞാന പാത്ര പൂജയെക്കുറിച്ച് ക്ഷേത്രം മേൽശാന്തി എം ബി ജോഷി ശാന്തി, സഭാ പ്രസിഡന്റ് ഐ ആർ തമ്പി, സെക്രട്ടറി രാജീവൻ, ട്രഷറർ ബിനു എന്നിവർ സംസാരിച്ചു. സഭാ പ്രവർത്തക സമിതി അംഗങ്ങൾ, യൂത്ത് വിങ് പ്രവർക സമിതി അംഗങ്ങൾ, വനിത അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി. സഭാ പ്രവർത്തക സമിതി എല്ലാ ഭക്ത ജനങ്ങൾക്കും പ്രതിഷ്ഠാദിന മഹോത്സവാശംസകളും നന്ദിയും പറഞ്ഞു കൊണ്ട് ചടങ്ങുകൾ പൂർത്തിയാക്കി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | July 3, 2023, 7:07 p.m. | Kaloor