.

കലൂർ : പൊറ്റക്കുഴി എളമക്കര പ്രദേശത്തെ വാട്സാപ്പ് കൂട്ടായ്മയായ ടീം പൊറ്റക്കുഴിയുടെ സ്വാതന്ത്ര്യ ദിനാഘോഷവും SSLC, PLUS 2 വിദ്യാർത്ഥികൾക്കായുള്ള ക്യാഷ് അവാർഡ് വിതരണം നടന്നു.

കലൂർ : പ്രസിഡണ്ട് ആന്റണി ഫ്രാൻസിസ് ദേശീയ പതാക ഉയർത്തി. എളമക്കര പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ എയിൻ ബാബു ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ 36 വിദ്യാർത്ഥികളെ ക്യാഷ് അവാർഡുകളും മെമന്റോയും നൽകി അനുമോദിച്ചു. കൗൺസിലർ സി.എ ഷക്കീർ , പരിസ്ഥിതി പ്രവർത്തകൻ ജിയോ ജോസ്, പിന്നണി ഗായകൻ രമേശ് മുരളി, ചലചിത്ര താരം ജോഷി ആനന്ദ്, ബാബു വടശേരി, ബാബു ഇല്ലത്ത്, ഗോഡ് വിൻ ചക്കാലക്കൽ, രാജീവ് പട്ടത്ത് , സിജിൻ ആന്റണി, സ്മാർട്ട് സേവ്യർ തുടങ്ങിയവർ സംസാരിച്ചു. 22 വർഷം രാജ്യത്തിനായി അതിർത്തിയിൽ സേവനമനുഷ്ഠിച്ച റിട്ട. നായ്ക്ക് ടി.സി. ആന്റണിയെ ചടങ്ങിൽ ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Aug. 16, 2023, 7:11 p.m. | Kaloor