.

കരുമാല്ലൂർ : ആറ്റിപ്പുഴക്കാവ് തുരുത്ത് പ്രകൃതിദത്ത ടൂറിസം കേന്ദ്രം ആകുന്നതിന് വഴി ഒരുങ്ങുന്നു.

കരുമാല്ലൂർ : സ്ഥലം എംഎൽഎയും മന്ത്രിയുമായ പി രാജീവ് തുരുത്ത് സന്ദർശിച്ചു. പഞ്ചായത്ത് പത്താം വാർഡിൽ പെരിയാറിൽ കുടികൊള്ളുന്ന തുരുത്തിന്റെ പ്രകൃതി ഭംഗിക്ക് ഒട്ടും കോട്ടം വരുത്താതെ കാർബൺ ന്യൂട്രൽ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഏകദേശം എട്ടര ഏക്കർ വിസ്തൃതിയുള്ള ഭൂപ്രദേശമാണ് റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഈ തുരുത്ത്. വിവിധതരം അപൂർവ മുളം കാടുകളും സസ്യലതാദികളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. മന്ത്രിയോടൊപ്പം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലത ലാലു, വൈസ് പ്രസിഡണ്ട് ജോർജ് മേനാച്ചേരി, മെമ്പർമാരായ മുഹമ്മദ് മെഹജുബ്, മോഹൻ കാമ്പിള്ളി, വിവിധ ഡിപ്പാർട്മെന്റുകളിലെ ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ മന്ത്രി പി രാജീവ് ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | April 3, 2023, 4:45 p.m. | Karumalloor