.

#ernakulam local news

യുപിയിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം, എ.കെ.സി.സി പ്രവർത്തകർ

ഉത്തർപ്രദേശ് ഝാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അധിക്ഷേപത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മാണിക്കമംഗലം കെ.സി.വൈ.എം, എ.കെ.സി.സി യൂണിറ്റ് പ്രവർത്തകർ. ഫാ: സാജു കോരേന്റെ നേതൃത്വത്തിൽ മാണിക്കമംഗലം സെൻ്റ്. റോക്കീസ് പള്ളിയങ്കണത്തിൽ വച്ചാണ് പ്രതിഷേധ കൂട്ടായ്മ നടന്നത്.ആക്രമണത്തെ ഗൗരവമായി കണ്ട് അധികാരികൾ വേണ്ട നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സി:അഭയ എഫ്.സി.സി, എ.കെ.സി.സി പ്രസിഡൻ്റ് തോമസ് കൊല്ലംകുടി, കെ.സി.വൈ.എം പ്രസിഡൻ്റ് കെവിൻ റോബി, പൗലോസ് കോനൂരാന്‍ എന്നിവർ പ്രസംഗിച്ചു.

LifeKochi Web Desk | March 29, 2021, 4:53 p.m. | Kalady