.

#Aluva

#blood donation

കെ.ജെ.യു സ്ഥാപക ദിനാചരണം; മാധ്യമ പ്രവർത്തകർ രക്തദാനം നടത്തി...

കേരള ജേർണലിസ്റ്റ് യൂണിയന്റെ ഇരുപത്തിയൊന്നാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി. മറ്റ് ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കിക്കൊണ്ടാണ് ആലുവ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി മാധ്യമപ്രവർത്തകർ രക്തദാനത്തിനായി എത്തിയെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ലൈഫ് കൊച്ചിയോട് പറഞ്ഞു.

LifeKochi Web Desk | May 1, 2021, 4:03 p.m. | Aluva