.

#thoppumpady

#ernakulam local news

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല കൗൺസിൽ അംഗങ്ങളുടെ കൊച്ചി മേഖല സമ്മേളനം നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല കൗൺസിൽ അംഗങ്ങളുടെ കൊച്ചി മേഖല സമ്മേളനം തോപ്പുംപടിയിൽ വച്ച് നടന്നു. ജില്ല പ്രസിഡൻ്റ് പി. സി. ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒറ്റക്കെട്ടായി വ്യാപാരികൾ പൊരുതുമെന്ന് യോഗത്തിൽ പ്രഖ്യാപിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ. ജെ. റിയാസ്, മേഖലാ പ്രസിഡൻ്റ് ഡിലൈറ്റ് പോൾ,മേഖലാ ജനറൽ സെക്രട്ടറി എ. എസ്. യേശുദാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LifeKochi Web Desk | March 18, 2021, 10:37 p.m. | Thoppumpady