NEWS
.
കൂത്താട്ടുകുളം: പത്താം വാർഡിൽ ആയുർവേദ ആശുപത്രി സബ്സെന്റർ പ്രവർത്തനമാരംഭിച്ചു
കൂത്താട്ടുകുളം നഗരസഭ പത്താം ഡിവിഷനിൽ നെടിയമ്പുറം കുടുംബയോഗ ഹാളിൽ ചെള്ളയ്ക്കപ്പടി ഗവ. ആയുർവേദ ആശുപത്രിയുടെ സബ് സെന്റർ പ്രവർത്തിക്കും. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സബ് സെന്റർ പ്രവർത്തിക്കുക. നഗരസഭയുടെ കിഴക്കൻ ഭാഗത്തെ വാർഡുകളിലെ ജനങ്ങൾക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർമാരായ അനിൽ കരുണാകരൻ, സുമ വിശ്വംഭരൻ, ഡോ. സിന്ധു കുര്യാക്കോസ്, പ്രദേശവാസി വിജയകുമാർ എന്നിവർ സംസാരിക്കുന്നു.
LifeKochi Web Desk | Aug. 3, 2021, 8:46 p.m. | Koothattukulam