NEWS
.
കൂത്താട്ടുകുളം: ഹയര്‍ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം...
കൂത്താട്ടുകുളം: ഹയര്‍ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഹെഡ്മിസ്ട്രസ് എം. ഗീതാദേവി ദേശീയപതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് പി.ബി. സാജു സ്വാതന്ത്ര്യദിന സന്ദേശം നല്കി. 'ഇന്ത്യാ ക്വിസ് 2021'ല്‍ വിജയികളായവര്‍ക്ക് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി കൂത്താട്ടുകുളം മേഖല കമ്മിറ്റി സമ്മാനങ്ങള്‍ നല്കി അനുമോദിച്ചു. അദ്വൈത് പി. അജിത്, പാര്‍വതി ബി. നായര്‍, അന്ന സണ്ണി എന്നിവര്‍ സമാനാര്ഹരായി. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി കൂത്താട്ടുകുളം മേഖല നല്കുന്ന പുരസ്കാരം ഹെഡ്മിസ്ട്രസ് എം. ഗീതാദേവിക്ക് സമിതി കൂത്താട്ടുകുളം മേഖലാ പ്രസിഡന്റ് പി.സി. ജോസഫ് സമർപ്പിച്ചു. മേഖലാ സെക്രട്ടറി സോണി ടി. മാത്യു, ജില്ലാകമ്മിറ്റി അംഗം സി. കെ. തമ്പി, പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് ഷാജി കണ്ണംകോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
LifeKochi Web Desk | Aug. 17, 2021, 9 p.m. | Koothattukulam