.

കൂത്താട്ടുകുളം : KSSPA പഞ്ചദിന സത്യാഗ്രഹം മൂന്നാം ദിവസം ദിവസത്തിലേക്ക്.

കുത്താട്ടുകുളം : സത്യാഗ്രഹം മൂന്നാം ദിവസം സബ് ട്രഷറിക്കു മുന്നിൽ ജില്ല വനിത ഫോറം പ്രസിഡന്റ് ജീവൽശ്രീ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി അംഗം റ്റി ജി കുട്ടപ്പൻഅദ്ധ്യക്ഷത വഹിച്ചു. കുടിശിഖ ക്ഷാമാശ്വാസം 4 ഗഡു ഉടൻ അനുവദിക്കുക, 2 ഗഡു പെൻഷൻ പരിഷ്കരണ കുടിശിഖ ഉടൻ വിതരണം ചെയ്യുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, ഒപി ഓപ്ഷൻ സൗകര്യം അനുവദിക്കുക, പ്രധാന ആശുപത്രികളെ എം പാനൽ ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന സമ്മേളനത്തിലെ സമര പ്രഖ്യാപന ആഹ്വാന പ്രകാരമാണ് സത്യാഗ്രഹം. സംസ്ഥാന കമ്മറ്റി അംഗം തോമസ് മല്ലിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രിസിഡന്റ് ബേബി തോമസ്, സെക്രട്ടറി ഇ സി ജോർജ് , ട്രഷറർ വി വി സത്യൻ, കെ കെ രാജപ്പൻ, വി എൻ വിശ്വനാഥൻ, റ്റി ജെ മത്തായി, ജോൺസൺ കെ സി , കെ കെ ചന്ദ്രശേഖരൻ, പി ആർ സുകുമാരൻ, പി കെ തങ്കപ്പൻ, എൻ വി രാജൻ, എൻ കെ വിജയൻ , റ്റി ജെ ജോയി, റ്റി പി ജോൺ, റെജി ജോൺ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എന്നിവർ സത്യാഹ സമരത്തിൽ പങ്കെടുത്തു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 3, 2023, 7:55 p.m. | Koothattukulam