.

കോതമംഗലം : മാർ തോമ ചെറിയ പള്ളിയിൽ മതമൈത്രി സംരക്ഷണ സമിതി ഈസ്റ്റർ, വിഷു, റംസാനോടനുബന്ധിച് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു.

കോതമംഗലം : മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ മത സൗഹാർദ്ദ സദസ്സും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മാർ തോമ ചെറിയ പള്ളിയുടേയും നാനാ ജാതി മതസ്ഥർ അംഗങ്ങളായുള്ള മതമൈത്രീ സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ് മത സൗഹാർദ്ദ സംഗമം ഉദ്ഘാടനം ചെയ്തു. MLA ആന്റണി ജോൺ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ അങ്കണത്തിലുള്ള സെന്റ്. തോമസ് ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചത്. പദ്മശ്രീ കുഞ്ഞോൽ മാഷ്, MLA എൽദോസ് കുന്നപ്പിള്ളി, മുൻ മന്ത്രി പി.സി. ചാക്കോ, മുൻ മന്ത്രി ഷെവ.റ്റി.യു കുരുവിള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, മുൻസിപ്പൽ ചെയർമാർ കെ.കെ. ടോമി, പിഎം സക്കീർ ഹുസൈൻ, പീസ് വാലി ചെയർമാൻ പി എം അബൂബക്കർ, തഹസിൽദാർ റേച്ചൽ വർഗീസ്, മുജാഹിദ് പള്ളി ഇമാം ഷംസുദീൻ, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ്, കൺവീനർ കെ.എ. നൗഷാദ്, പീസ് വാലി കോഡിനേറ്റർ ഷംസുദ്ദീൻ നദ്‌വി, ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ അഡ്വ. സി.ഐ. ബേബി, ബിനോയ് മണ്ണംഞ്ചേരി എന്നിവർ സംസാരിച്ചു. കോതമംഗലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത മേലധ്യക്ഷന്മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത പരിപാടി കാലികപ്രസക്തവും മാതൃകാപരവും ആയിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിയാസ്.

LifeKochi Web Desk | April 13, 2023, 12:38 a.m. | Kothamangalam