.

കൂവപ്പടി : കോടനാട് ഗ്രാമത്തിൽ ട്രാക്ടർ പരിശീലനം പൂർത്തിയാക്കിയ 30 ഗ്രാമീണ വനിതകൾ ഇനി വയലിലേക്ക്.

കൂവപ്പടി : കോടനാട് ബസേലിയോസ് പബ്ലിക് സ്കൂളിന്റെയും, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള മഹിള കിസാൻ സ്വശാക്തീകരൺ പരിയോജനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 10 ദിവസമായി സ്കൂൾ ഗ്രൗണ്ടിൽ ട്രാക്ടർ ഡ്രൈവിങ്ങിൽ തീവ്ര പരിശീലനം പൂർത്തിയാക്കിയ 30 വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനിത റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ മുഴുവൻ അധ്യാപകരും അനധ്യാപകരും ഉഴവ് യന്ത്രത്തിൽ പരിശീലനം പൂർത്തിയാക്കി  എന്ന അപൂർവ്വ നേട്ടവും കോടനാട് ബസേലിയോസ് പബ്ലിക് സ്കൂൾ സ്വന്തമാക്കി. കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അരവിന്ദ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബേബി തോപ്പിലാൻ, അംഗങ്ങളായ  മായ കൃഷ്ണകുമാർ, സിനി എൽദോ, പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് സലീം, സ്കൂൾ മാനേജർ തോമസ് പോൾ റമ്പാൻ, പ്രിൻസിപ്പൽ മിനി നായർ, പരിശീലകൻ വത്സൻ മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Oct. 20, 2023, 11:28 p.m. | Koovappady