.

#perumbavoor news

കൂവപ്പടി: സി.പി.എം പടിക്കൽപാറ ബ്രാഞ്ച് സമ്മേളനം നടത്തി

കൂവപ്പടി: 23-ാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി സി.പി.എം പടിക്കൽപാറ ബ്രാഞ്ച് സമ്മേളനം എം.റ്റി. അഴകൻ നഗറിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം രാജൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് പതാക ഉയർത്തി, രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകർ പ്രകടനമായി സമ്മേളന നഗരിയിലെത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിനും സംഘടനാ റിപ്പോർട്ട് അവതരണത്തിനും ചർച്ചയ്ക്കും ശേഷം ബ്രാഞ്ചിനെ കയ്യുത്തിയാൽ, പടിക്കൽപാറ എന്നിങ്ങനെ രണ്ട് ബ്രാഞ്ചുകളാക്കി തിരിക്കുകയും കയ്യുത്തിയാൽ ബ്രാഞ്ചിന്റെ സെക്രട്ടറിയായി അരുൺ ആന്റണി, പടിക്കൽപാറ ബ്രാഞ്ചിന്റെ സെക്രട്ടറിയായി റെജോ പൗലോസ് എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു.

LifeKochi Web Desk | Sept. 22, 2021, 8:59 p.m. | Koovappady