.

കൂവപ്പടി : 15-ാമത് കേരള കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ യദു സനിലിനെ പി കെ എസ് പെരുമ്പാവൂർ ഏരിയ കമ്മിറ്റി ആദരിച്ചു.

കൂവപ്പടി : യദുവിന്റെ പടിക്കലപ്പാറയിലെ വീട്ടിൽ നടന്ന ചടങ്ങ് സി പി ഐ (എം) കൂവപ്പടി ലോക്കൽ സെക്രട്ടറി പി സി ജോർജ് ഉദ്ഘാടനം ചെയ്തു. പി കെ എസ് ജില്ല വൈസ് പ്രസിഡന്റ് ബിന്ദു ബിജു യദുവിനെ ആദരിച്ചു. യദുവിന്റെ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു. മേഖല പ്രസിഡൻ്റ് പി കെ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ തങ്കപ്പൻ സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി കെ.സി മനോജ് എരിയ കമ്മിറ്റി അംഗങ്ങായ ദേവദാസ്, ശിവശങ്കരൻ, അഭിലാഷ്, PM രാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല കമ്മിറ്റി അംഗം പ്രഭാകരൻ നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 23, 2023, 7 p.m. | Koovappady