.

കൂവപ്പടി : ഗ്രാമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേശീയ പഞ്ചഗുസ്തി ജേതാവ് നിതിൻ ജോസഫിനും കോച്ച് ബിനു വിജയനും ആദരവ് .

കൂവപ്പടി : ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട മെഡൽ (വലത്-ഇടത് കൈയിലും) കരസ്ഥമാക്കിയ നിതിൻ ജോസഫിനും പരിശീലകനായ ബിനു വിജയനും കോടനാട് ഗ്രാമ കൂട്ടായ്മയും കുറിച്ചിലക്കോട് വായനശാലയും ചേർന്ന് സ്നേഹാദരവ് നൽകി. ജൻമനാടിന്റെ സ്നേഹോപഹാരമായ് കാൽ ലക്ഷം രൂപയും മെമന്റോയും സമ്മാനിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി M L A അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി എസ് ശ്രീധരൻപിള്ള അദ്ധ്യഷത വഹിച്ചു. മുൻ M L A സാജു പോൾ, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, ജില്ല പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ, റാഫേൽ ആറ്റുപുറം കോടനാട് ഗ്രാമ കൂട്ടായ്മ ഓർഗനൈസർ, ബേബി തോപ്പിലാൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മായ കൃഷ്ണകുമാർ പഞ്ചായത്ത് മെമ്പർ, ബിനു വിജയൻ പഞ്ചഗുസ്തി കോച്ച്, നിധിൻ ജോസഫ് പഞ്ചഗുസ്തി നാഷണൽ ചാമ്പ്യൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 9, 2023, 12:19 a.m. | Koovappady