.

#Koovappady

#Biryani Challenge

കൂവപ്പടി: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട് പഠനോപകരണങ്ങൾ കൈമാറി

ഡിവൈഎഫ്ഐ കൂവപ്പടി മേഖലാ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട് വാങ്ങിയ മൊബൈൽ ഫോണുകളും സ്റ്റഡി ടേബിളും വിതരണം ചെയ്തു. സിപിഎം എറണാകുളം ജില്ല സെക്രട്ടേറിയറ്റ് അംഗം അഡ്വ.എൻ.സി. മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി നിഖിൽ ബാബു, സിപിഎം കൂവപ്പടി ലോക്കൽ സെക്രട്ടറി പി.സി. ജോർജ്, ഡി.വൈ.എഫ്.ഐ. കൂവപ്പടി മേഖല കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.ടി. നിമേഷ്, സെക്രട്ടറി അനന്ദു ബാലകൃഷ്ണ എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Aug. 22, 2021, 4:05 p.m. | Koovappady