.

കോതമംഗലം: ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ ഉയർത്തുന്നതിന്റെ ഭാഗമായി ഉന്നതതല ഉദ്യോഗസ്ഥ അവലോകന യോഗം ചേർന്നു.

കോതമംഗലം: ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തുമെന്ന്‌ ജില്ലാ കലക്‌ടർ അറിയിച്ചതിന്റെ ഭാഗമായി മൂവാറ്റുപുഴ ആർ ഡി ഒ പി എൻ അനിയുടെ നേതൃത്വത്തിൽ കോതമംഗലം സിവിൽ സ്റ്റേഷനിൽ ഉന്നതതല ഉദ്യോഗസ്ഥ അവലോകന യോഗം ചേർന്നു. കോതമംഗലം തഹസിൽദാർമാരായ റേച്ചൽ കെ വർഗ്ഗീസ്, നാസർ കെ എം മറ്റ് വിവിധ ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുത്തു.

LifeKochi Web Desk | Oct. 18, 2021, 10:53 p.m. | Kothamangalam