.

കോതമംഗലം: ഇടമലയാർ ഡാം തുറന്നു; ജലം ഭൂതത്താൻ കെട്ട് വഴി പെരിയാറിലൂടെ ഒഴുക്കി തുടങ്ങി

കോതമംഗലം: കനത്ത മഴയെ തുടർന്ന് ഇടമലയാർ ഡാം തുറന്ന് ജലം ഭൂതത്താൻ കെട്ട് വഴി പെരിയാറിലൂടെ ഒഴുക്കി തുടങ്ങി. പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ള ജനങ്ങൾ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ അറിയിച്ചു. കോതമംഗലം എം.എൽ.എ ആന്റണി ജോൺ, പെരിയാർ വാലി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു, സൂപ്രണ്ടിങ് എഞ്ചിനീയറും ഡാം സേഫ്റ്റി ഉദ്യോഗസ്ഥനുമായ ബാലശങ്കർ തുടങ്ങിയവർ കൂടുതൽ വിവരങ്ങൾ നൽകുന്നു.

LifeKochi Web Desk | Oct. 20, 2021, 12:34 a.m. | Kothamangalam