.

കുമ്പളങ്ങി : പഴങ്ങാട് സെന്റ്.ജോർജ്ജ് LP സ്ക്കൂളിൽ "നന്മ വിരിയും കരങ്ങൾ" പദ്ധതിയിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ ശേഖരിച്ച പൊതിച്ചോറ് സെഹിയോൻ പ്രേക്ഷിത സംഘത്തിന് കൈമാറി.

കുമ്പളങ്ങി : കുട്ടികളിൽ നിന്ന് ശേഖരിച്ച പൊതിച്ചോറ് സാമൂഹ്യ പ്രവർത്തകനായ സെഹിയോൻ പ്രേക്ഷിത സംഘം പ്രസിഡന്റ് എം.എക്സ്. ജൂഡ്സൺ, ഫിലോമിന എന്നിവർക്ക് ഇടവക വികാരി റവ.ഫാ.സെബാസ്റ്റ്യൻ പുത്തൻ പുരയ്ക്കൽ കൈമാറി. സമൂഹത്തിൽ ഒരു നേരത്തെ പോലുംഭക്ഷണം ലഭിക്കാത്തവർ ഉണ്ട് എന്ന ബോധ്യം കുട്ടികളിൽ വളർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് കുട്ടികളിൽ ഉളവാക്കുന്നതിനും ഈ പദ്ധിതി വഴി സാധിച്ചു. ഹെഡ്മിസ്ട്രസ്സ് മാർഗരറ്റ് സോണി അധ്യാപകരായ ജോർജ്ജ് ജനീഷ്, മാത്യു കെ വി, ജാസ്മിൻ പി ഓ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ആൻ്റണി മരിയ ഫോസ്റ്റിനക്കൊപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 17, 2023, 6:51 p.m. | Kumbalangy