.

#kumbalangy

കുമ്പളങ്ങി: വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളങ്ങിയിലെ 17 വാർഡുകളിലുമായി ഓരോ വാർഡിലും ഓരോ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. എം.പി. ഹൈബി ഈഡൻ ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ഷൈമോൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ. ആന്റണി, ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി, ഡിസിസി സെക്രട്ടറിമാരായ എം.പി. ശിവദത്തൻ, ദിലീപ് കുഞ്ഞുട്ടി, കെ.പി.സി.സി വിചാർ വിഭാഗ് മണ്ഡലം പ്രസിഡന്റ് ടോജൻ ചെറുവള്ളി, പഞ്ചായത്ത് പ്രസിഡന്റ് ലീജാ ബാബു, വൈസ് പ്രസിഡന്റ് പി.എ. സഗീർ തുടങ്ങിയവർ നേതൃത്വം നൽകി.

LifeKochi Web Desk | Aug. 8, 2021, 6:40 p.m. | Kumbalangy