.

മാതൃകയായി കുമ്പളങ്ങി കപ്പിൾസ്..!! വിവാഹസത്കാരം അന്തേവാസികളോടൊപ്പം...

വിവാഹസത്കാരം അശരണരോടൊപ്പം നടത്തി മാതൃകയായിരിക്കുകയാണ് കുമ്പളങ്ങിയിലെ ഈ നവദമ്പതികൾ. കുമ്പളങ്ങി സ്വദേശി കെൽവിൻ പോളും പള്ളുരുത്തി സ്വദേശിനി അഹാന (മീനു)യും തമ്മിലുള്ള വിവാഹം കുമ്പളങ്ങി സെന്റ് ജോസഫ് പള്ളിയിൽ ഫാ. അനൂപ് പോൾ ബ്ലാം പറമ്പിലിന്റെ കാർമ്മികത്വത്തിൽ നടന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ചുരുക്കി ചടങ്ങ് നടത്തണമെന്ന് ആയിരുന്നു വധൂവരൻമാരുടേയും കുടുംബാംഗങ്ങളുടേയും താത്പര്യം. തുടർന്നാണ് പള്ളുരുത്തി കൊത്തലംഗോ ബ്രദേഴ്സ് ആശ്രമത്തിലെ അന്തേവാസികൾക്ക് സത്കാരം നടത്താൻ തീരുമാനിച്ചത്. കുമ്പളങ്ങി പുളിക്കൽ ഹെൻറി - മേരി ദമ്പതികളുടെ മകനാണ് കെൽവിൻ. പള്ളുരുത്തി കളപ്പറമ്പിൽ അഗസ്റ്റിന്റെ മകളാണ് മീനു.

LifeKochi Web Desk | July 10, 2021, 1:43 p.m. | Kumbalangy