.

കുമ്പളങ്ങി : കുഞ്ഞൻ മരങ്ങളുടെ കൂട്ടുകാർ കുമ്പളങ്ങിയിൽ ഒരുമിച്ചുകൂടി.

കുമ്പളങ്ങി : കൊച്ചിൻ ബോൺസായി ക്ലബ്ബിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കുമ്പളങ്ങി ലീനസ് പനക്കല്ലിന്റെ വസതിയിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ സൗത്ത് ഏഷ്യ ബോൺസായി ഫെഡറേഷൻ പ്രസിഡൻ്റ് ഡി രവീന്ദ്രൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൊച്ചിൻ ബോൺസായി ക്ലബ്ബ് പ്രസിഡൻറ് ലീനസ് സേവ്യർ പനക്കൽ അധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാൻ നെൽസൺ കോച്ചേരി ആശംസകൾ നേർന്നു സംസാരിച്ചു. കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നുള്ള 35 ൽ അധികം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 23, 2023, 5:54 p.m. | Kumbalangy