.

#kumbalangy

കുമ്പളങ്ങി: ഉപ്പുവള്ളം കയറി വീടുകൾ നശിക്കുന്നു; അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ..

കുമ്പളങ്ങി: പഞ്ചായത്തിലെ നാല് വാർഡുകളിലെ ജലങ്ങൾ‌ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി ദുരിതമനുഭവിക്കുകയാണ്. വീടിനകത്തുവരെ വെള്ളം കയറുന്നതോടെ വീടുകൾ നശിക്കുന്നു. പുറത്തേക്ക് പോകണമെങ്കിൽ വെള്ളം നീന്തി പോകേണ്ട അവസ്ഥയാണ്. കൂടാതെ തെങ്ങ്, കവുങ്ങ്, വാഴ കുരുമുളക്, പച്ചക്കറി കൃഷി എന്നിവ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മഴക്കാലത്ത് പെയ്ത്തു വെള്ളവും, വേലിയേറ്റവും ചേർന്ന് വെള്ളപ്പൊക്കത്തിന്റെ പ്രതീതിയാണ് കുമ്പളങ്ങിയിലെ ഈവാർഡുകളിൽ അനുഭവപ്പെടുന്നത്. അധികാരികൾ ഇടപെട്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. നാട്ടുകാരായ ഷൈനി ബിജു, മേരി ലോറൻ‌സ്, സന്തോഷ്, പൊതുപ്രവർത്തകൻ നെൽസൻ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ. സഗീർ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി പനക്കൽ എന്നിവർ വിഷയവുമായി ബന്ധപ്പെട്ട് ലൈഫ് കൊച്ചിയോട് പ്രതികരിക്കുന്നു.

LifeKochi Web Desk | Aug. 5, 2021, 7:18 p.m. | Kumbalangy