.

കുമ്പളങ്ങി : പാടത്ത് ഞാറു നടുന്നത് കണ്ടു...ഞാറിൽ നിന്നാണ് ചോറ് കിട്ടുന്നെതെന്നു വിശ്വസിക്കാനാകാതെ കുട്ടികൾ !!!

കുമ്പളങ്ങി : ഗ്രാമപഞ്ചായത്തിലെ മണക്കൂർ പാടശേഖരത്തിലെ കൃഷി കാണാൻ പള്ളുരുത്തി ഗവൺമെൻറ് യുപി സ്കൂളിലെ വിദ്യാർത്ഥികൾ എത്തി. ഞാറ്റുപാട്ടുമായി എത്തിയ വിദ്യാർത്ഥികൾക്ക് പൊക്കാളി കർഷകനായ മാഞ്ചപ്പൻ ചേട്ടൻ എന്ന മാത്യു കോച്ചേരി കൃഷിയെ കുറിച്ചുള്ള പാഠങ്ങൾ പറഞ്ഞു കൊടുത്തു. അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികൾ യന്ത്രം ഉപയോഗിച്ചു ഞാറ് നടുന്നത് കണ്ടു. കുമ്പളങ്ങി പ്രസിഡന്റ് ലീജ തോമസ് ബാബു, വൈസ് പ്രസിഡന്റ് പി എ സഗീർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേസിൽ പുത്തൻ വീട്ടിൽ, മെമ്പർ സജീവ് ആന്റണി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഓഫീസിൻ്റെയും കുമ്പളങ്ങി കൃഷിഭവന്റെയും സഹകരണത്തോടുകൂടിയാണ് കർഷകനായ മാഞ്ചപ്പൻ ചേട്ടൻ മൂന്നു വർഷങ്ങളായി പൊക്കാളി കൃഷി നടത്തിക്കൊണ്ടിരിക്കുന്നത്. ലൈല ദാസ് കൗൺസിലർ, സുബൈർ പി എം എറണാകുളം ജില്ല പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ, അനു റേ മാത്യു അസി. എക്സിക്യൂട്ടീവ് ഓഫീസർ, പുഷ്പലത വി ആർ പ്രധാന അദ്ധ്യാപിക ജി.യു.പി.എസ് പള്ളുരുത്തി, മിലി തോമസ് അദ്ധ്യാപിക, ജി.യു.പി.എസ് പള്ളുരുത്തി, ഷീബ എൻ കെ കൃഷി ഓഫീസർ കുമ്പളങ്ങി, അനാമിക തവന്നൂർ കേളപ്പജി എഞ്ചനീയറിംഗ് കോളേജ്, വിദ്യാർത്ഥികളായ സൽമാൻ ഹാരീസ്, സിയാൻ എൻ.എ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 13, 2022, 5:36 p.m. | Kumbalangy