.

കുമ്പളങ്ങി : രണ്ടാം വാർഡിൽ മാളിയേക്കൽ റോഡിൽ നിന്നും ഗിരിജ ഹരിയുടെ വീട് വരെ പുതിയ നടവഴി വന്നു. വാർഡ് മെമ്പർ സുധീറിന് നന്ദി പറഞ്ഞു നാട്ടുകാർ.

കുമ്പളങ്ങി : രണ്ടാം വാർഡിൽ മാളിയേക്കൽ റോഡിൽ നിന്നും ഗിരിജ ഹരിയുടെ വീട് വരെ 15 വർഷത്തിലധികമായി ജനങ്ങൾ ഉപയോഗിച്ചിരുന്ന വഴിയിലെ തോടിന് മീതെയുണ്ടായിരുന്ന തടിപ്പാലം പൊളിച്ച് മാറ്റിയത് സ്ക്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ദുരിതമായി മാറിയത് ലൈഫ് കൊച്ചി റിപ്പോർട്ട് ചെയ്തിരുന്നു. വാർഡ് മെമ്പർ പി.ടി.സുധീർ ഇടപെട്ട് 5 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പുറമ്പോക്ക് തോടിന് മുകളിൽ കോൺക്രീറ്റ് ചെയ്ത് നടവഴിയാക്കിയതിൽ നാട്ടുകാർ സന്തോഷത്തിലാണ്. വാർഡ് മെമ്പർ സുധീർ, നാട്ടുകാരായ പവിത്രൻ, ബീന, ഗിരിജ, ബിന്ദു, ഹരിഹരൻ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 10, 2022, 11:41 p.m. | Kumbalangy