.

കുമ്പളങ്ങി : 75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും അംഗപരിമിതരായ അംഗങ്ങൾക്കും ധനസഹായവിതരണം നടത്തി കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക്.

കുമ്പളങ്ങി : സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ വച്ച് സംഘടിപ്പിച്ച ധനസഹായ വിതരണം ബാങ്ക് പ്രസിഡൻറ് ജോർജ് ബെയ്സിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജോൺ അലോഷ്യസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ബാബു വിജയാനന്ദ്, കെ സി ജോസഫ്, പി എ സഗീർ, കെ സി കുഞ്ഞുകുട്ടി, പി കെ ഉദയൻ, സിസി ക്ലീറ്റസ്, ഉഷ അജയൻ, മേരി ഷീല, ബാങ്ക് സെക്രട്ടറി മരിയ ലിജി കെ എ എന്നിവർ സംസാരിച്ചു. ഈ വർഷം ഡിസംബർ മാസത്തിൽ 75 വയസ്സ് തികയുന്ന അംഗങ്ങളായ വ്യക്തികൾക്ക് വരെ ധനസഹായം നൽകുമെന്ന് ബാങ്ക് പ്രസിഡൻറ് ജോർജ് ബെയ്സിൽ പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 15, 2023, 9:50 p.m. | Kumbalangy