.

കുമ്പളങ്ങി : ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ വീണ്ടും സ്കൂളിലേക്ക്.

കുമ്പളങ്ങി : "തിരികെ സ്കൂളിലേക്ക് " എന്ന പദ്ധതി അനുസരിച്ച് അയൽക്കൂട്ടം അമ്മമാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ടാണ് പഠന ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. കുമ്പളങ്ങി സെൻ്റ്. പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ബാക്ക് ടു സ്കൂൾ പദ്ധതി ജില്ലാ പഞ്ചായത്തംഗം ദീപു കുഞ്ഞുകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീജ തോമസ് ബാബു ചടങ്ങിൽ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി എ സഗീർ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബു തോമസ്, കുമ്പളങ്ങി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജേക്കബ് ബേസിൽ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മണിക്കുട്ടൻ, സിഡിഎസ് ചെയർപേഴ്സൺ ജൂഡി ആൻറണി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാർ, സി ഡി എസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, എഡിഎസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 2, 2023, 10:34 p.m. | Kumbalangy