.

കുമ്പളങ്ങി : ഗ്രാമപഞ്ചായത്തിൽ വർണ്ണം വിതറി സാംസ്കാരിക ഘോഷയാത്രയോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.

കുമ്പളങ്ങി : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എഴുപുന്ന പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീജാ തോമസ് ബാബു, വൈസ് പ്രസിഡൻറ് പി എ സഗീർ, സാബു തോമസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, മെറ്റിൽഡ മൈക്കിൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, എൻ.എൽ. ജെയിംസ് ബിജെപി ജില്ലാ വൈസ് പ്രസിഡൻറ്, സുരേന്ദ്രൻ സിപിഐ മണ്ഡലം സെക്രട്ടറി, അഡ്വ. മേരി ഹർഷ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മെമ്പർ, സൂസൻ ജോസഫ് കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ നേതൃത്വം നൽകി. അംഗനവാടി പ്രവർത്തകർ, ആശാവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ വർണ്ണാഭമായ ഘോഷയാത്രയിൽ അണിനിരന്നു. വിവിധ കലാരൂപങ്ങളും താളമേളങ്ങളോടും കൂടെ ഘോഷയാത്ര കുമ്പളങ്ങി പാർക്കിൽ സമാപിക്കുകയും തുടർന്ന് വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 28, 2023, 12:33 a.m. | Kumbalangy