.

കുമ്പളങ്ങി : സെന്റ്. പീറ്റേഴ്സ് ഹൈസ്ക്കൂളിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ ടോയ്ലറ്റ് ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം നടന്നു.

കുമ്പളങ്ങി : കെ ജെ മാക്സി എം. എൽ. എ യുടെ പ്രത്യേക വികസന നിധി 2022 - 23-ൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി കൊച്ചി രൂപത ജനറൽ മാനേജർ റവ. ഫാ. ആന്റണി അഞ്ചു തൈക്കൽ നിർവ്വഹിച്ചു. MLA കെ ജെ മാക്സി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പാൾ വിൻസെന്റ് പി എൽ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ലീജ തോമസ് ബാബു കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഫാ. ജോയി ചക്കാലക്കൽ, പി എ പീറ്റർ, ജോബി പനക്കൽ, ടോജൻ ചെറുവള്ളി, താരാ രാജു, ജെൻസി ആന്റണി, നിത സുനിൽ, അഡ്വ. മേരി ഹർഷ, സജീവ് ആന്റണി, ജെയ്സൻ ടി ജോസ്, ജോർജ് കെ ജെ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 21, 2023, 10:24 p.m. | Kumbalangy