.

#Valakam

പഠിച്ച സ്കൂളിനോടുള്ള സ്നേഹം അങ്ങനെയൊന്നും പൊയ്‌പ്പോവില്ല കേട്ടോ...

വാളകം കുന്നയ്ക്കാൽ ഗവ: യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒന്നിച്ച് തങ്ങൾ പഠിച്ചു വളർന്ന ആ സ്കൂളിലേയ്ക്ക് പെയിന്റും ബ്രഷുമായെത്തി... വേറൊന്നിനുമല്ല; തങ്ങൾ പഠിച്ചുവളർന്ന ആ കലാലയം പെയിന്റ് അടിച്ചു കൂടുതൽ മനോഹരമാക്കാൻ. കോവിഡ് കാലമായിരുന്നതിനാൽ പൂട്ടി കിടന്നിരുന്ന സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് പൂർവ്വവിദ്യാർഥികൾ എത്തിയത്. അദ്ധ്യാപകരായ സോനു ജോർജ്, ലിസ, ലേഖ സി വി, രശ്മി വി ആർ, പി ടി എ പ്രസിഡന്റ് റീത്ത ആന്റണി എന്നിവർ എല്ലാവിധ സപ്പോർട്ടുമായി ഇവർക്കൊപ്പം ഉണ്ടായിരുന്നു. പൂർവ്വ വിദ്യാർത്ഥികളായ ഫെബിൻ രാജു, മാത്യൂസ് പി കെ, പൗലോസ് വി ജെ, ജോയ്‌സ് ജോർജ് എന്നിവരാണ് സ്കൂൾ വൃത്തിയാക്കാൻ നേതൃത്വം നൽകിയത്.

LifeKochi Web Desk | March 21, 2021, 10:24 p.m. | Valakom