.

#Aluva

ആലുവയിൽ തെരുവിലുറങ്ങുന്നവർക്ക് തട്ട് ദോശ ഒരുക്കി മഹാത്മ സ്നേഹ കിച്ചൺ

കോവിഡ് കാലത്ത് വിശപ്പ് അനുഭവിക്കുന്നവർക്ക് ആശ്വാസമായിരുന്നു മഹാത്മ സ്നേഹ കിച്ചൺ. ഇപ്പോൾ ആലുവയിൽ തെരുവിലുറങ്ങുന്നവർക്ക് തട്ട് ദോശയും ചായയും സൗജന്യമായി നൽകുകയാണ് ഇവർ. എംഎൽഎ അൻവർ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭ ചെയർമാൻ എം.ഒ.ജോൺ, മാഹത്മ സ്നേഹ കിച്ചൺ ചെയർമാൻ ഷമീർ വളവത്ത്, സിനിമ സീരിയൽ താരങ്ങളായ കലാഭവൻ നവാസ്, രാജ സാഹിബ്, നീരജ പിള്ള എന്നിവർ പരിപാടി പങ്കെടുത്തു.

LifeKochi Web Desk | July 12, 2021, 7:45 p.m. | Aluva