.

മലയാറ്റൂർ - നീലീശ്വരം : നീലീശ്വരത്ത് LDF പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ വർഗ്ഗീയ കലാപത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി.

മലയാറ്റൂർ - നീലീശ്വരം : കേരള കോൺഗ്രസ് എസ് സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. CPI ജില്ല കമ്മറ്റി അംഗം ET പൗലോസ് അദ്ധ്യഷത വഹിച്ചു. CPIM ലോക്കൽ സെക്രട്ടറി PN അനിൽകുമാർ, CPI ലോക്കൽ സെക്രട്ടറി ജോസഫ് ചിറയത്ത്, CPIM മുതിർന്ന അംഗം KK പ്രഭ, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ജെസൽ വർഗ്ഗീസ്, കേരള കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, CPIM ഏരിയ കമ്മറ്റി അംഗം KK വൽസൻ, PC സജീവ് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 11, 2023, 11:52 p.m. | Malayattoor - Neeleeswaram