.

മലയാറ്റൂർ - നീലീശ്വരം : CPI ൽ പുതുതായി ചേർന്ന അംഗങ്ങൾക്ക് സ്വീകരണം നൽകി.

മലയാറ്റൂർ - നീലീശ്വരം : CPI സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുതിർന്ന CPI അംഗം കെ എൻ ചന്ദ്രൻ അദ്ധ്യഷത വഹിച്ചു. മുൻ CITU നേതാവ് പി എൻ ശ്രീജുവിന്റെ നേതൃത്വത്തിൽ നീലീശ്വരം, മുണ്ടങ്ങാമറ്റം പ്രദേശത്തുള്ള നൂറ് കണക്കിന് പേരാണ് CPI യിൽ പുതിയതായ് ചേർന്നത്. CPI സംസ്ഥാന കൗൺസിൽ അംഗം പി ആർ രാജേഷ്, ജോസഫ് ചിറയത്ത് CPI ലോക്കൽ സെക്രട്ടറി, CPI ജില്ല കമ്മറ്റി അംഗം ഇ ടി പൗലോസ്, നികേഷ് CPI ബ്രാഞ്ച് സെക്രട്ടറി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 29, 2023, 11:23 p.m. | Malayattoor - Neeleeswaram